Monday 26 May 2014

ഇനി എന്തിന്?

ചുറ്റും ചിതറിയ നിഴലുകൾ
അരണ്ട നിലാവിൽ നീണ്ടു നീണ്ട്...
അങ്ങനെ....
പൊട്ടിയ ചില്ല് പാത്രം പോലെ
ഉടഞ്ഞു ചിതറുന്ന ചിന്തകൾ..
ചില്ല് കൊണ്ട് പോറിയ മനസ്സിൽ
ഒരു വേതാളം
അലക്ഷ്യമായി പായുന്നു.
പിടിച്ചു കേട്ടാനാകാത്തോരശ്വം പോലെ
മനസ്സും;
പിടിവിട്ട് അകലേയ്ക്ക് പറക്കുന്നു.

ഒന്നിരിക്കാൻ ഒരു ചില്ലയുണ്ടോ?
നിലത്തൂന്നിയ പാദങ്ങളിൽ
ചിതലുകൾ പുറ്റു കൂട്ടുന്നു
അവയ്ക്കിരിക്കാൻ ഒരിടം!
വിശ്രമം
ഹൃദയങ്ങൾക്കും, ഉടലുകൾക്കും.
വേദാന്തങ്ങൾ കൊണ്ട് ഒരു വേനൽ
കഴിച്ചു കൂട്ടാം
പക്ഷെ; മഴ പെയ്താലോ?
മണ്ണ് പൂക്കും പോലെ
മനസ്സും പൂക്കുമോ?
ആവനാഴിയിൽ ഒരമ്പു മാത്രമുണ്ട്
അല്ലെങ്കിൽ ഒന്ന് മണ്ണിലേയ്ക്കു
എയ്തേനെ.
ഒരു ജലധാര,
പിന്നെ ജീവൻ കൊണ്ട്
ഒരു തർപ്പണം.....

No comments:

Post a Comment