Tuesday 11 June 2013

കഥയുടെ വഴി : Nebu Abraham

കഥയുടെ വഴി : Nebu Abraham

ഒരു കഥ കേൾക്കാൻ
കൊതിയാകുന്നു.
പണ്ടെന്നോ കേട്ട് മറന്ന
കഥാ വഴിയെ
തിരിഞ്ഞൊന്നു നടക്കാൻ.

കഥയുടെ വഴി.....
ജീവൻ തുടിക്കുന്ന വഴി.
അവിടെ,
വിജനതയില്ല.
വഴിക്കിരുവശവും
അവ്യക്തമായ രൂപങ്ങൾ.
കേട്ടറിവും, കണ്ടറിവും
രൂപ ഭേദങ്ങളായി
അവിടവിടെ മിന്നി മറയുന്നു.

കഥയുടെ സാന്ത്വനം....
മുത്തശിയുടെ മണം.
കളഞ്ഞു പോയല്ലോ
എല്ലാം!

തേടൽ : നെബു എബ്രഹാം

തേടൽ : നെബു എബ്രഹാം

ഉയിരേ....
നിന്നുറവ തേടി,
ഞാനലയുന്നീ ഉടൽ പുറ്റുമേന്തി.
... ഉലയുമകക്കാമ്പിൽ
അണയാത്ത ജ്വാലയായ്
കണ്ണിലെ കറുപ്പിന്നും,
കരളിൽ കലങ്ങി കറുത്ത് പോയ
എന്നിലെ കാവ്യ സ്വപ്നങ്ങൾക്കും
കാലത്തിലൂടെ
അൽപ വെട്ടം തെളിക്കുന്നു.

വിഷം.. Nebu Abraham

വിഷം.. Nebu Abraham

മഴ പോലെ...
വിഷം ചുരത്തുന്ന
മേഘങ്ങൾ.
വിഴുപ്പലക്കാൻ പോലും കൊള്ളാത്ത
ജലം.
ആർക്കാണ് ചേതം?
ഇതൊന്നും ആർക്കും സ്വന്തമല്ലല്ലോ!!

ഭയം...

പേ പിടിച്ച നായ പോലെ
അങ്ങോട്ടുമിങ്ങോട്ടും
ആരൊക്കെയോ പായുന്നു.
കുട്ടിക്കാലം മുതൽകെ
പറഞ്ഞു പേടിപ്പിച്ചതല്ലേ..
പിന്നെങ്ങനെ ഒടാതിരിക്കും!!
ആർക്കും വേണ്ടാത്ത
ചിലരുണ്ട്.
വെറുതെ ഇരിക്കുമ്പോഴും
അവർ..
വിഷം ചീറ്റികൊണ്ടിരിക്കും  

പിന്നെ.....

ചാവാൻ ഒരു തരി മതി
വിഷം.
ജീവിക്കാനോ?
കുടിച്ചാലും കുടിച്ചാലും
തികയില്ല.
ഇതിനു മാത്രം വിഷം
എവിടുന്നാ???