Tuesday, 27 May 2014

പിറവിയുടെ (എന്റെ) നേരറിവു:

ഈ ആഴിക്കപ്പുറം,
എന്റെ നേരറിവുകളുടെ
ആകാശസീമകൾക്കും അപ്പുറം
ഇനിയുമെന്റെ പിറവിക്കായി
നോവ്‌ നോല്ക്കുന്നൊരു
ഗർഭപാത്രമുണ്ട്.
പകുത്തെടുത്തു പഴകി,
തുരുംബിച്ചൊരീ ദേഹം
ഇനി വേണ്ട.
ജന്മജന്മാന്തരങ്ങൾകൊണ്ട്
ആരോ തെളിച്ചിട്ടൊരു നേർവഴി.
വിധൂരത്തിലൊരു തരി വെട്ടമുണ്ട്
കണ്മുന്പിലൊരു തമോഗർത്തവും.
ആ വെളിച്ചത്തിന്നും അപ്പുറം,
ദേഹമില്ലാതെ,
ആത്മബോധത്തിന്റെ
കണികയായി
അവളുടെ ഗർഭപാത്രത്തിൽ
ഞാനെന്റെ കണ്ണ് തുറക്കും.
ആകാശം സാക്ഷി.....
ഭൂമിയും സാക്ഷി...

No comments:

Post a Comment