Monday, 8 September 2014

വെറുപ്പിന്റെ കന്യകാത്വം: Virgins of Hate (( അടിച്ചേൽപ്പിക്കപെട്ട ഒരു കന്യകാത്വം.) )

:വിഷ ധൂളികൾ പടർത്തുന്ന
വിചിത്ര വിചാരെങ്ങളെന്റെ
ബോധ തന്തുക്കളിൽ പരക്കുന്നു.
വേനൽ പോലെ,
വരണ്ടു കത്തുന്ന-
വിണ്ടു കീറിയ വിചാരധാര.
അകവും പുറവും കനലാണ്.
കത്തുന്ന കനൽ കിരീടമൊന്നുണ്ട്
തലക്കുമേൽ ഒഴിയാതെ...
ചുഴിതുരക്കുന്ന ചടുലവേഗത്തിൽ
ചിന്തകൾ ചക്രമാകുന്നു.
ആർക്കും തടുക്കാനാകാത്ത വേഗതയിൽ
ഇതെങ്ങോട്ട്???
കരി മരുന്നിന്റെ ഗന്ധം ജീവശ്വാസത്തിനും,
കർപ്പൂരഗന്ധമീ ഉടൽപിണ്ടത്തിനും.
ജീവമന്ത്രങ്ങൾ കനിവിന്റെ മന്ത്രനാഗങ്ങളായി
ശിരോഭിത്തിയിൽ ആഞ്ഞുകൊത്തുന്നു.
ഈ ശാപകല്ലറ
പകുതി അടച്ച പകൽ വെട്ടത്തിന്റെ
ഓർമ്മകുറിപ്പാണ്.
ഈ അടഞ്ഞ കല്ലറകൾക്കുള്ളിലുണ്ട്,
അരണ്ട വെളിച്ച കീറു പോലെ
ഇരുട്ടിന്റെ ഒരു നേർത്ത പാളി..
കറുത്ത കരൾ പൊറ്റകൾക്കുള്ളിൽ
ചുട്ടു നീറ്റുന്ന വെറുപ്പിന്റെ പൊള്ളൽ..
അകം പൊള്ളും കറുപ്പിന്റെ കൂട്ടിൽ
ചുടലപോലെരിയുന്ന-
വെറുപ്പിന്റെ കന്യകാത്വം.

വെറുപ്പിന്റെ കന്ന്യകാത്വം:

അടഞ്ഞ കല്ലറകൾക്കുള്ളിലുണ്ട്,
അരണ്ട വെളിച്ച കീറു പോലെ 
ഇരുട്ടിന്റെ ഒരു നേർത്ത പാളി..
കറുത്ത കരൾ പൊറ്റകൾക്കുള്ളിൽ
ചുട്ടു നീറ്റുന്ന വെറുപ്പിന്റെ പൊള്ളൽ..
അകം പൊള്ളും കറുപ്പിന്റെ കൂട്ടിൽ
ചുടല പോലെരിയുന്നു
വെറുപ്പിന്റെ കന്യകാത്വം.
മുട്ടോളം എത്തുന്ന 
നിന്റെ കേശഭാരവും 
നിലാവുദിച്ച പോലുള്ള 
നിന്റെ പുഞ്ചിരിപ്പൂവും ,
കാർന്ന് തിന്നത്...
എന്റെ ജീവിതത്തിന്റെ
കാൽ നൂറ്റാണ്ടാണ്‌!
സ്വസ്തി. ( മുടി ഇപ്പൊ ഫാഷൻ അല്ല പോലും!!) ..

Tuesday, 27 May 2014

പിറവിയുടെ (എന്റെ) നേരറിവു:

ഈ ആഴിക്കപ്പുറം,
എന്റെ നേരറിവുകളുടെ
ആകാശസീമകൾക്കും അപ്പുറം
ഇനിയുമെന്റെ പിറവിക്കായി
നോവ്‌ നോല്ക്കുന്നൊരു
ഗർഭപാത്രമുണ്ട്.
പകുത്തെടുത്തു പഴകി,
തുരുംബിച്ചൊരീ ദേഹം
ഇനി വേണ്ട.
ജന്മജന്മാന്തരങ്ങൾകൊണ്ട്
ആരോ തെളിച്ചിട്ടൊരു നേർവഴി.
വിധൂരത്തിലൊരു തരി വെട്ടമുണ്ട്
കണ്മുന്പിലൊരു തമോഗർത്തവും.
ആ വെളിച്ചത്തിന്നും അപ്പുറം,
ദേഹമില്ലാതെ,
ആത്മബോധത്തിന്റെ
കണികയായി
അവളുടെ ഗർഭപാത്രത്തിൽ
ഞാനെന്റെ കണ്ണ് തുറക്കും.
ആകാശം സാക്ഷി.....
ഭൂമിയും സാക്ഷി...

Monday, 26 May 2014

ഇനി എന്തിന്?

ചുറ്റും ചിതറിയ നിഴലുകൾ
അരണ്ട നിലാവിൽ നീണ്ടു നീണ്ട്...
അങ്ങനെ....
പൊട്ടിയ ചില്ല് പാത്രം പോലെ
ഉടഞ്ഞു ചിതറുന്ന ചിന്തകൾ..
ചില്ല് കൊണ്ട് പോറിയ മനസ്സിൽ
ഒരു വേതാളം
അലക്ഷ്യമായി പായുന്നു.
പിടിച്ചു കേട്ടാനാകാത്തോരശ്വം പോലെ
മനസ്സും;
പിടിവിട്ട് അകലേയ്ക്ക് പറക്കുന്നു.

ഒന്നിരിക്കാൻ ഒരു ചില്ലയുണ്ടോ?
നിലത്തൂന്നിയ പാദങ്ങളിൽ
ചിതലുകൾ പുറ്റു കൂട്ടുന്നു
അവയ്ക്കിരിക്കാൻ ഒരിടം!
വിശ്രമം
ഹൃദയങ്ങൾക്കും, ഉടലുകൾക്കും.
വേദാന്തങ്ങൾ കൊണ്ട് ഒരു വേനൽ
കഴിച്ചു കൂട്ടാം
പക്ഷെ; മഴ പെയ്താലോ?
മണ്ണ് പൂക്കും പോലെ
മനസ്സും പൂക്കുമോ?
ആവനാഴിയിൽ ഒരമ്പു മാത്രമുണ്ട്
അല്ലെങ്കിൽ ഒന്ന് മണ്ണിലേയ്ക്കു
എയ്തേനെ.
ഒരു ജലധാര,
പിന്നെ ജീവൻ കൊണ്ട്
ഒരു തർപ്പണം.....
എനിക്കും നിനക്കുമിടയിൽ
തുളുമ്പാതെ, തുളുമ്പാൻ തുടിക്കുന്നൊരു
നദിയുണ്ട്.
ഒരു നെഞ്ചിടിപ്പിന്റെ ദൂരമേയുള്ളൂ
നമുക്കിടയിൽ....
എങ്കിലും;
അഗാധമായ മൌനം
നമുക്കിടയിലിന്നും കോട്ട കെട്ടുന്നു.
നെഞ്ചിനുള്ളിലെ ചിലമ്പുന്ന
വാക്കിൻ പിടപ്പുകൾ,
നമ്മുടെ നിശ്വാസങ്ങളിൽ തുളുമ്പുന്നു.

എന്തോ ഒന്ന്!!!

പുറത്തു വെയിൽചൂടും
അകത്തു, ഇരുൾ തുരന്നുതിന്നുന്ന
ശൂന്യതയും....
കറുത്തപക്ഷത്തെ ആകാശം പോലെ,
ഇരുട്ടു വീണ ചിന്തകൾ
ഇടയ്ക്കിടെ
അകത്തളങ്ങളിൽ വന്നലയ്ക്കുന്നു.
പാതി ചത്തവന്റെ പട്ടടയ്ക്കുമേൽ
പാര്പ്പിടം തുരക്കുന്ന വണ്ടുകൾ
കാട്ടുതീയിൽ കരിഞ്ഞ കല്പകം പോലെ,
പാതി കരിഞ്ഞ ഉടൽകാമ്പും
ഉർന്നു വീഴുന്ന കരിമ്പടം പോലെ,
മനസ്സിലെ ആകാശവും