Friday 9 February 2018

മുട്ടോളം എത്തുന്ന 
നിന്റെ കേശഭാരവും 
നിലാവുദിച്ച പോലുള്ള 
നിന്റെ പുഞ്ചിരിപ്പൂവും ,
കാർന്ന് തിന്നത്...
എന്റെ ജീവിതത്തിന്റെ
കാൽ നൂറ്റാണ്ടാണ്‌!
സ്വസ്തി. ( മുടി ഇപ്പൊ ഫാഷൻ അല്ല പോലും!!) ..
പാതിയിൽ മുറിഞ്ഞുപോയൊരു 
പാഴ്ക്കിനാവിൻറെ പൊള്ളലാണ് 
ഇന്നത്തെ പകലിന്റെ മുറിവ്.
മഴ പെയ്യുന്നുണ്ട് 
മണ്ണിലും മനസ്സിലും.
പെയ്യാതെ പോയ വര്ഷങ്ങളുടെ
മുറിവുണക്കാൻ...
പെയ്തു തിമിർക്കട്ടെ
ഒരു പെരുമഴക്കാലം.

Thursday 4 January 2018

ചില അറിവുകളുണ്ട്;
അർഹിക്കുന്ന നേരത്തു പൊഴിയാതെപോയ മഴപോലെ
ചേറിൽ വീണുകുഴയാൻ മാത്രം വിധിയുള്ളവ.
കാതുകൾക്ക് അമൃതമാവേണ്ട വചനങ്ങൾ ഒടുക്കം 
കരളിനു പൊള്ളലാകും
ചില നഷ്ടങ്ങളുണ്ട് ;
കപടബോധത്തിന്റെ പൊലിമയിൽ
തളിരിടാതെപോയ സൗഹൃദങ്ങൾ
ഇവിടെ മുറിപ്പാടാകുന്നു.
നഷ്ടം
ഒരു വാക്കാണ്.
നഷ്ടപ്പെടുന്നത്
ഒരു ജന്മത്തിന്റെ തണലും.
നെബു എബ്രഹാം: