Wednesday 27 May 2020

അലയടങ്ങാത്ത നാടകങ്ങളിൽ:

എന്റെ നാടകങ്ങളത്രയും ഒഴിഞ്ഞ വേദികളിലായിരുന്നു
ആരവങ്ങളില്ലാതിരുന്ന കൂടാരങ്ങൾക്കും,
കാണികളായി വിധിയൊരുക്കിയ കാലിക്കസ്സേരകൾക്കും നന്ദി.
ആട്ടത്തിനിപ്പോഴും ഇടർച്ചയുണ്ട്.
ചായക്കൂട്ടുകൾ പൊള്ളിച്ച പോളപ്പുറ്റുകൾ ഓർമ്മകൾക്കൊരു മറയാണ്.
നാടകങ്ങൾ നിലയ്ക്കുന്നില്ല.
നാദങ്ങളാണ് നിലച്ചുപോകുന്നത്.
ഇവിടെയെന്നും,
ഭാഗ്യഗ്രഹങ്ങൾക്കു ഗ്രഹണമാണ്.
വെളിച്ചമെത്താത്ത ശൂന്യഗ്രഹത്തിൽ
അരങ്ങുകൾ ഉണരുകയും ഉറങ്ങുകയും ഉന്മാദമാകുകയുമാണ്.
ഈ ആട്ടക്കളം സ്വന്തമല്ലെങ്കിലും
സ്വത്വം ആടിവിയർത്തത് ഇവിടെയാണ്.
എല്ലാ വിശുദ്ധിയും ശ്വേതകണികകളായി അലിഞ്ഞു ചേർന്നതും,
മരണമായതും, ജനനമായതും ഇവിടെയാണ്.
മോഹിതങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും ഈ നാലതിരുകൾക്കുള്ളിലാണ് പ്രതിദ്വനിയായതു.
നാടകങ്ങൾ ഒടുങ്ങുന്നില്ല.
തിരശീല വീണത് ഒടുവിലെഴുതിയ രംഗത്തിനാണ്.

No comments:

Post a Comment